ചെറുവത്തൂര്‍ ഉപജില്ലയിലെ പ്രൈമറി/ഹൈസ്ക്കൂള്‍
പ്രധാനാധ്യാപകരുടെ യോഗം 17/01/2015 ന് ശനിയാഴ്ച രാവിലെ 9.30 ന് ചന്തേര ബി.ആര്‍.സി.യില്‍
വെച്ച് ചേരുന്നതാണ്.യോഗത്തില്‍ വെച്ച് ജില്ലാവിദ്യാഭ്യാസ സമിതി
നടപ്പിലാക്കിയ സാക്ഷരം പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയതിന്‍റെ ഉപജില്ലാതല
പ്രഖ്യാപനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.വി.ഗോവിന്ദന്‍ നിര്‍വ്വഹിക്കുന്നതാണ്.പ്രസ്തുത
ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍,ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ടുമാര്‍ എന്നിവര്‍ സംബന്ധിക്കുന്നതാണ്. മുഴുവന്‍ പ്രധാനാധ്യാപകരും കൃത്യ
സമയത്ത് തന്നെ ഹാജരാകണമെന്നറിയിക്കുന്നു.
അജണ്ട-
1.പാഠപുസ്തക വിതരണം
2.എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷ
3.നവോദയ പരീക്ഷ
4.റണ്‍ കേരള റണ്‍ പരിപാടി
5.ഉച്ചഭക്ഷണ കിച്ചന്‍ നിര്‍മ്മാണഫണ്ട് വിതരണം
സംബന്ധിച്ച്
6.ഓഫീസ് കുറിപ്പുകള്‍
No comments:
Post a Comment