ജില്ലാവിദ്യാഭ്യാസ സമിതി നടപ്പിലാക്കിയ സാക്ഷരം പരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയതിന്‍റെ ഉപജില്ലാതല പ്രഖ്യാപനം കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രിമതി.സൗമിനി കല്ലത്തിന്‍റെ അധ്യക്ഷതയില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.വി.ഗോവിന്ദന്‍ ബി.ആര്‍.സി. ചെറുവത്തൂരില്‍ വെച്ച് 17/01/2015 ന് നിര്‍വ്വഹിക്കുക യുണ്ടായി. വലിയ പറമ്പ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശ്യാമള.പി., ഡയറ്റ് ഫാക്കല്‍റ്റി ശ്രീ.രാമനാഥ് മാസ്റ്റര്‍, എച്ച്.എം.ഫോറം പ്രതിനിധി ശ്രീ.ധനഞ്ജയന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച പ്രസ്തുത ചടങ്ങിന് ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.പ്രകാശ്കുമാര്‍.കെ.പി.സ്വാഗതവും ബി.പി.ഒ. ശ്രീമതി.ഷൈനി നന്ദിയും പറഞ്ഞു.
സാക്ഷരം പരിപാടിയുടെ ഉപജില്ലാതല പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.വി.ഗോവിന്ദന്‍ നിര്‍വ്വഹിക്കുന്നു.
സാക്ഷരം പരിപാടിയുടെ ഉപജില്ലാതല പ്രഖ്യാപനചടങ്ങില്‍ കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രിമതി.സൗമിനി കല്ലത്ത് അധ്യക്ഷത വഹിക്കുന്നു
സാക്ഷരം പരിപാടിയുടെ ഉപജില്ലാതല പ്രഖ്യാപനചടങ്ങില്‍ ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.പ്രകാശ്കുമാര്‍.കെ.പി .സ്വാഗതം പറയുന്നു.
Latest Schoolwise points 




No comments:
Post a Comment